സുനില്‍ പാലാ
നേര്‍ക്കാഴ്ചയും ഉള്‍ക്കാഴ്ചയും പിന്‍കാഴ്ചയുമൊക്കെയുള്ള നല്ല വിവേകമുള്ള വ്യക്തികളായിരിക്കണം ഡ്രൈവര്‍മാരെന്ന് പാലാ സി.ഐ. കെ.പി. ടോംസണ്‍ പറഞ്ഞു. റോഡ്, വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും മാത്രമുള്ളതല്ല. കാട്ടുമൃഗങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ തുടങ്ങി വഴിവാണിഭക്കാര്‍ വരെ റോഡ് ഉപയോഗിക്കുന്നുണ്ട്. ഇവരുടെയെല്ലാം ജീവന്‍ ഒരു പരിധിവരെ വാഹനമോടിക്കുന്ന ഡ്രൈവര്‍മാരുടെ കൈയ്യിലാണെന്നും സി.ഐ. തുടര്‍ന്നു.
വീഡിയോ ഇവിടെ കാണാം 👇👇👇
പാലാ
സെന്റ് തോമസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പാലാ ജനമൈത്രി
പോലീസ് സംഘടിപ്പിച്ച ട്രാഫിക് ബോധവല്‍ക്കരണ ക്ലാസ് പാലാ ഡി.വൈ.എസ്.പി.
എ.ജെ. തോമസാണ് ഉദ്ഘാടനം ചെയ്തത്.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാത്യു എം. കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി ഓഫീസര്‍ എസ്. സുദേവ്, അധ്യാപകരായ സിന്ധു, സിജോ തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments