കോട്ടയത്ത് വീണ്ടും ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിൽ 181 പന്നികളെ ഇന്ന് കൊന്നു.




സുനിൽ പാലാ

കോട്ടയം ജില്ലയിലെ ആർപ്പൂക്കര, മുളക്കുളം പഞ്ചായത്തുകളിൽ രണ്ട് സ്വകാര്യ പന്നിഫാമുകളിലാണ് ആഫ്രിക്കൻ പന്നിപ്പനി ബാധ സ്ഥിരീകരിച്ചത്.

 ജില്ലാ കളക്ടർ ഡോ.പി. കെ. ജയശ്രീയുടെ ഉത്തരവ് പ്രകാരം ഈ ഫാമുകളിലെ  പന്നികളെ ദയാവധം നടത്തി സംസ്കരിച്ചത്.

181 പന്നികളെയാണ് ദയാവധം ചെയ്തത്. ആർപ്പൂക്കരയിൽ 31 മുതിർന്ന പന്നികളേയും, ആറ്  മാസത്തിൽ താഴെയുള്ള 67 പന്നികളെയും ദയാവധം നടത്തി സംസ്ക്കരിച്ചത്.

തുടർന്ന് ഫാമും പരിസരവും അണുവിമുക്തമാക്കി.മുളക്കുളത്ത് 50 മുതിർന്ന പന്നികളേയും  ആറ് മാസത്തിൽ താഴെയുള്ള 33 എണ്ണത്തെയും ദയാവധം നടത്തി സംസ്ക്കരിച്ചു.

ആർപ്പൂക്കരയിൽ കഴിഞ്ഞമാസം 11നാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇന്നലെയാണ് ബാംഗ്ലൂരിൽ നിന്ന് പന്നിപ്പനി സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശോധനാഫലം പുറത്തുവന്നത്. തുടർന്ന് ദയാവധം നടത്തി പന്നികളെ സംസ്കരിക്കുകയായിരുന്നു.
മുളക്കുളത്തെ ഫാമിൽ 13 ന് ആണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ഇന്ന് റിസൾട്ട് വന്നു.




മൃഗസംരക്ഷണ വകുപ്പിന്റെ ടാസ്ക് ഫോഴ്സ് അംഗങ്ങളായ ഡോ.ഫിറോസ് , ഡോ. ജേക്കബ് മാത്യു, ഡോ.സജി തോപ്പിൽ , ഡോ.ബിനോയ് ജോസഫ് , ഡോ.  ബിന്ദു രാജ്, ഡോ.ശരത് കൃഷ്ണൻ , ഡോ. സുനിൽ. ബി, ഡോ.ബിനു ജോസിലിൻ, ഡോ. ജിംസി ജോസഫ് ,ലൈവ് സ്റ്റോക് ഇൻസ്പെക്ടർ രജനി എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. ജില്ലാ എപി ഡിമിയോളജിസ്റ്റ് ഡോ. രാഹുൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.




 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments