സുനിൽ പാലാ
പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡ് മദ്യപാനികളടെയും കഞ്ചാവ് കച്ചവടക്കാരുടെയും വിഹാരരംഗം. കഞ്ചാവ് കടത്താനും മറ്റും കുട്ടികളെ ഉപയോഗിക്കുന്നതിന്റെ ചില തെളിവുകളും ആദ്യഘട്ടത്തില്‍ പാലാ പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് പാലാ സി.ഐ. കെ.പി. ടോംസണിന്റെ നേതൃത്വത്തില്‍ പോലീസ് ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ കര്‍ശന പരിശോധനകള്‍ നടത്തിയതിന്റെ ഭാഗമായി കഴിഞ്ഞ ആറ് മാസത്തിനിടെ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ 20-ല്‍പരം പേരെയാണ് പിടികൂടിയത്.
കഞ്ചാവ് മാഫിയയ്‌ക്കെതിരെ പാലാ പോലീസ് ശക്തമായ നടപടികള്‍ തുടര്‍ന്നിട്ടും ഇപ്പോഴും ഈ മാഫിയയുടെ പ്രവര്‍ത്തനം ഒളിഞ്ഞും തെളിഞ്ഞും പാലായില്‍ നടക്കുന്നുണ്ട്.
പാലാ പോലീസ് മഫ്തിയില്‍ സ്‌കൂള്‍-കോളേജുകള്‍ വിടുന്ന സമയത്ത് ബസ് സ്റ്റാന്‍ഡില്‍ കര്‍ശന നിരീക്ഷണം നടത്തുന്നുണ്ട്.
ഇതേ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് പത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട സംഘത്തെ പോലീസ് പിടികൂടിയിരുന്നു. കുട്ടികളെ പിടിച്ചാല്‍ സാധാരണ നിലയില്‍ മാതാപിതാക്കളെ വിളിച്ചുവരുത്തി വിവരം ധരിപ്പിക്കുകയും കുട്ടികളുടെ കൈയ്യിലുള്ള ഫോണിലെ കോണ്‍ടാക്ട് നമ്പരുകള്‍ വാങ്ങിച്ച് തുടരന്വേഷണം നടത്തുകയുമാണ് പതിവ്.
ഇന്നലെ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ മദ്യപിച്ച് ലക്കുകെട്ട രണ്ട് യുവാക്കളെ മഫ്തിയിലെത്തിയ പോലീസ് സംഘം പിടികൂടി. ടൗണിലെ വ്യാപാരികളും യാത്രക്കാരും വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസെത്തി ഇവരെ പിടികൂടിയത്.
20 വയസ്സില്‍ താഴെയുളള ഇരുവരും ഒരു സ്വകാര്യ സ്ഥാപനത്തിലെ തൊഴിലാളികളാണെന്ന് പോലീസ് പറഞ്ഞു. മണിക്കൂറുകളോളം ഇവര്‍ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ വിക്രിയകള്‍ കാണിച്ചതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ പോലീസില്‍ പരാതിപ്പെട്ടത്.
ടൗണ്‍ ബസ്സ്റ്റാന്‍ഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികളും ആണ്‍കുട്ടികളും തമ്മിലുള്ള സൗഹൃദം പലപ്പോഴും അതിരുവിടുന്ന കാഴ്ചയുമുണ്ട്.
മാതാ -പിതാക്കൾ ഒരു ജാഗ്രത പുലർത്തണം... നമ്മുടെ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയേ പറ്റൂ - പാലാ സി.ഐ. കെ.പി. ടോംസൺ
കുട്ടികളെ ദുശ്ശീലങ്ങളില്‍ നിന്നും കരകയറ്റാന്‍ സമൂഹത്തിനും കടമയുണ്ട്.
കഞ്ചാവ്, പുകവലി എന്നിവയുമായി ബന്ധപ്പെട്ട് പിടികൂടിയ കുട്ടികളില്‍ ഭൂരിഭാഗം പേരുടെയും കുടുംബ ബന്ധങ്ങള്‍ ശിഥിലമാണെന്ന് തെളിഞ്ഞു.
ഇങ്ങനെയുള്ള കുടുംബങ്ങളിലെ കുട്ടികളെ ഈ ദുശ്ശീലത്തില്‍ നിന്നും പുറത്തുകൊണ്ടുവന്ന് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്.
പല കാരണങ്ങളാൽ കുട്ടികളുടെ ഇളം മനസ്സിനെ നോവിക്കുന്ന മാതാപിതാക്കള്‍ അവരുടെ ഭാവി അപകടത്തിലേക്കാണ് പോകുന്നതെന്ന് ഒരുവേളയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്.
0 Comments