കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച മാര്‍ക്കറ്റിംഗ് സഹകരണ സംഘമായി തെരഞ്ഞെടുക്കപ്പെട്ട പാലാ സെന്‍ട്രല്‍ മാര്‍ക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസെെറ്റി (സെന്‍മാര്‍ക്ക് ) 50% വരെ സബ്സിഡി നിരക്കില്‍ ജീവന്‍ രക്ഷാ-പാലിയേറ്റീവ് ക്ളിനിക്കല്‍ ഉപകരണങ്ങള്‍ വീടുകളില്‍ ലഭ്യമാക്കുന്നു.
നവംബര്‍ 14-ന് ആരംഭിക്കുന്ന അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്‍റെ ഭാഗമായാണ് ഈ പുതിയ പദ്ധതി ആവിഷ്കരിച്ചിരിച്ചിട്ടുള്ളത്.
കോവിഡ് മഹാമാരിയുടെ വ്യാപനത്തിനും അനുബന്ധ അസുഖങ്ങള്‍ക്കും പുറമെ പുതിയ കാലത്ത് നേരിടുന്ന ശാരീരിക വെല്ലുവിളികള്‍ തിരിച്ചറിയുന്നതിന് ഓരോ വീട്ടിലും അത്യാവശ്യ ആരോഗ്യ പരിശോധനാ- ജീവന്‍രക്ഷാ മെഡിക്കല്‍ ഉപകരണങ്ങള്‍ കരുതേണ്ടിവരുന്ന നിലവിലെ സാഹചര്യത്തില്‍ ഓക്സിമീറ്റര്‍, ബി.പി.മോനിറ്റര്‍, നെബുലെെസര്‍, ബ്ളഡ് ഗ്ളൂക്കോസ് മോനിറ്ററിംഗ് സിസ്റ്റം, ക്ളിനിക്കല്‍ തെര്‍മോമീറ്റര്‍ തുടങ്ങി വളരെ അനിവാര്യമായ ആരോഗ്യ -ജീവന്‍ രക്ഷാ ഉപകരണങ്ങളാണ് ലഭ്യമാക്കുന്നത്.
ഇവ മുന്‍കാലത്ത്, ആശുപത്രികളില്‍ ചികിത്സയ്ക്കെത്തുന്ന രോഗികള്‍ക്ക് വേണ്ടി മാത്രം മതിയായിരുന്നെങ്കില്‍ , ഇപ്പോള്‍ അവ ഓരോ വീടുകളിലും കരുതി വയ്ക്കേണ്ടിവരുന്ന സ്ഥിതി മുതലാക്കി സ്വകാര്യ വിതരണക്കാര്‍ കൊള്ളലാഭം കൊയ്യുന്നത് ഒഴിവാക്കാനാണ് പുതിയ സംരംഭം.
ശാരീരിക ആരോഗ്യ സ്ഥിതികള്‍ പലതും ഇപ്പോള്‍ വീട്ടിലിരുന്നുതന്നെ സ്വന്തമായോ കുടുംബാംഗങ്ങളുടെ സഹായത്തോടെയോ പരിശോധിച്ച് മനസിലാക്കാന്‍ കഴിയുന്ന തരത്തിലുള്ള ക്ളിനിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാണ്. പല പരിശോധനകള്‍ക്കും വേണ്ടി ലാബുകളിലേയ്ക്കും തിരിച്ചുമുള്ള നിരന്തര നെട്ടോട്ടം ഒഴിവാക്കാന്‍ പ്രായമായവര്‍ക്ക് ഇത് ഏറെ സഹായകവുമാണ്.
ഇത്തരം സാഹചര്യം കണക്കിലെടുത്ത് വീടുകളില്‍ ഉപയോഗിക്കാവുന്ന ഈ ഉപകരണങ്ങള്‍ ഒന്നാകെയോ ഭാഗികമായോ ആവശ്യമുള്ള`സെന്‍മാര്‍ക്ക് ' അംഗങ്ങള്‍ക്കും ഇടപാടുകാര്‍ക്കും ഈ വര്‍ഷത്തെ സഹകരണ വാരാഘോഷം പ്രമാണിച്ച് , മുന്‍കൂട്ടി ബുക്കു ചെയ്ത് , 50% വരെ സബ്സിഡി നിരക്കില്‍ വാങ്ങുന്നതിന് സൊസെെറ്റിയുടെ ഹെഡ് ഓഫീസിലോ, പാലാ, രാമപുരം ,മുത്തോലി നീതി മെഡിക്കല്‍ സ്റ്റോറുകളിലോ ബന്ധപ്പെടണമെന്ന് സൊസെെറ്റി പ്രസിഡന്‍റ് എ.എസ്.ചന്ദ്രമോഹനന്‍, സെക്രട്ടറി ബിന്ദു സുകുമാരന്‍ എന്നിവര്‍ അറിയിച്ചു.
0 Comments