ഇത്തവണ പാലായില്‍ നടക്കുന്ന സ്‌കൂള്‍ കായികമേളയില്‍ പഴുതടച്ചുള്ള സുരക്ഷയെന്ന് ജില്ലാ വിദ്യാഭ്യാസ അധികൃതര്‍.... ഹാമര്‍കൊണ്ട് മുമ്പ് സ്റ്റേഡിയത്തില്‍ വോളന്റിയര്‍ ആയിരുന്ന വിദ്യര്‍ത്ഥി മരിച്ച സാഹചര്യത്തിലാണ് ഇത്തവണ സുരക്ഷ കര്‍ശനമാക്കുന്നതെന്ന് കോട്ടയം ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ സുബിന്‍ പോള്‍ പറഞ്ഞു. വീഡിയോ വാര്‍ത്തയോടൊപ്പം കാണാം.





സുനില്‍ പാലാ


19-ാമത് കോട്ടയം റവന്യു ജില്ലാ സ്‌കൂള്‍ അത്‌ലറ്റിക് മത്സങ്ങള്‍ പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുമ്പോള്‍ പഴുതടച്ചുള്ള സുരക്ഷയാണ് ഒരുക്കുന്നതെന്ന് കോട്ടയം ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ സുബിന്‍ പോള്‍ പറഞ്ഞു. പാലാ പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായാണ് ജില്ലാ വിദ്യാഭ്യാസ അധികൃതര്‍ ഈ വിശദീകരണം നല്‍കിയത്. 

 

വീഡിയോ ഇവിടെ കാണാം 👇👇👇

 


 


25 സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ക്കാണ് ഇത്തവണ വോളന്റിയര്‍ ചുമതല നല്‍കിയിരിക്കുന്നത്. ഇവര്‍ കായിക മേള നടക്കുന്ന മൂന്ന് ദിവസവും കൃത്യമായി സേവനം ചെയ്യും.

 


ഇതോടൊപ്പം പാലാ പോലീസിന്റെ സഹകരണവും മത്സരനടത്തിപ്പിന് ഉണ്ടാകുമെന്ന് ഡി.ഡി.ഇ. സുബിന്‍ പോള്‍ വിശദീകരിച്ചു.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments