സ്വന്തം ലേഖകൻ
പാലാ നഗരസഭ രൂപീകൃതമായിട്ട് 75 വര്‍ഷം പൂര്‍ത്തിയായതിനോടനുബന്ധിച്ച് വിപുലമായ പ്ലാറ്റിനം ജൂബിലി ആഘോഷം നടത്തുന്നതിന് സ്വാഗത സംഘം യോഗം തീരുമാനിച്ചു.
22-നാണ് ആഘോഷപരിപാടികള്‍ നടക്കുന്നത്. സെമിനാര്‍, സംസ്‌കാരിക റാലി, സമ്മേളനം, ചിത്രപ്രദര്‍ശനം തുടങ്ങി നിരവധി പരിപാടികള്‍ ആഘോഷഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, രാഷ്ട്രീയ സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മുന്‍മുനിസിപ്പല്‍ കമ്മീഷണര്‍കൂടിയായ രവി പാലായുടെ ഫോട്ടോ ശേഖരത്തില്‍നിന്നുള്ള അപൂര്‍വ്വ ഫോട്ടോകളുടെ പ്രദര്‍ശനം പാലായുടെ ചരിത്രത്തിന്റെ നേര്‍ക്കാഴ്ച കൂടിയാകും. സാംസ്‌കാരിക റാലിയില്‍ ടാബ്ലോ, ജനമൈത്രി പോലീസ്, സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, എന്‍.സി.സി., സ്‌കൗട്ട്, കുടുംബശ്രീ, തൊഴിലുറപ്പ് വനിതകള്‍, വ്യാപാരികള്‍, രാഷ്ട്രീയ നേതാക്കള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അണിചേരും. റാലി പാലാ ടൗണ്‍ ചുറ്റിയശേഷം ടൗണ്‍ഹാളിലാണ് സാംസ്‌കാരിക സമ്മേളനം നടക്കുന്നത്. സമ്മേളനത്തിന് ശേഷം ആര്‍.വി. പാര്‍ക്കില്‍ ഡി.ജെയും അരങ്ങേറും.
സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര അദ്ധ്യക്ഷത വഹിച്ചു. രവി പാലാ, ഡോ. രാജു ഡി. കൃഷ്ണപുരം, ബിനീഷ് ചൂണ്ടച്ചേരി, ലീന സണ്ണി, പി.എം. ജോസഫ്, സിബി ജോസഫ്, ബെന്നി മൈലാടൂര്‍, ടോബിന്‍ കെ. അലക്‌സ്, ജോസുകുട്ടി പൂവേലില്‍, ഷാര്‍ളി മാത്യു, ബോബന്‍ മാത്യു, അഡ്വ. ബിനു പുളിക്കക്കണ്ടം, പ്രൊഫ. സതീശ് ചൊള്ളാനി, ബൈജു കൊല്ലംപറമ്പില്‍, സിജി പ്രസാദ്, ബിന്ദു മനു, വി.സി. പ്രിന്‍സ്, നീന ചെറുവള്ളില്‍, ബിജി ജോജോ തുടങ്ങിയവര്‍ സംസാരിച്ചു.
സ്വാഗതസംഘം ജനറല്‍ കണ്‍വീനറായി ആന്റോ ജോസ് പടിഞ്ഞാറെക്കരയേയും ജോയിന്റ് കണ്‍വീനറായി സിജി പ്രസാദിനെയും വൈസ് ചെയര്‍മാന്‍മാരായി പ്രൊഫ. സതീശ് ചൊള്ളാനി, അഡ്വ.ബിനു പുളിക്കക്കണ്ടം എന്നിവരെയും കോ-ഓര്‍ഡിനേറ്ററായി ബിജു പാലുപ്പടവനെയും തെരഞ്ഞടുത്തു.
കൗണ്‍സിലര്‍മാര്‍, മുനിസിപ്പല്‍ ജീവനക്കാര്‍, സ്‌കൂള്‍, കോളേജ് പ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ രാഷ്ട്രീയ സാമൂഹ്യ, സംസ്‌കാരിക പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ട 101 സ്വാഗതസംഘമാണ് രൂപീകരിച്ചിട്ടുള്ളത്.
0 Comments