പാലാ ടൗണ്‍ കുരിശുപള്ളിയില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ജൂബിലി തിരുനാളിന് ഒരുക്കങ്ങളായി.
പാലാ കത്തീഡ്രല്‍, ളാലം പഴയപള്ളി, ളാലം പുത്തന്‍പള്ളി ഇടവകകളുടെ സംയുക്താഭിമുഖ്യത്തിലാണ് ജൂബിലിതിരുനാള്‍ ആഘോഷിക്കുന്നത്.
ഇത്തവണ വിവിധ പരിപാടികളോടെ ജൂബിലിതിരുനാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുമെന്ന് ഇടവക വികാരിമാരായ ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, ഫാ. ജോസഫ് തടത്തില്‍, ഫാ. ജോര്‍ജ്ജ് മൂലേച്ചാലില്‍ എന്നിവര്‍ അറിയിച്ചു.
ഡിസംബര്‍ 1 ന് വൈകിട്ട് 4 ന് ഫാ. ജോസഫ് തടത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 6 ന് ളാലം പഴയപള്ളിയില്‍ നിന്നും തിരുനാള്‍ പതാകയുമായി കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം. 6.30 ന് ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും. 7 ന് പാലാ സി.വൈ.എം.എല്‍. സംഘടിപ്പിക്കുന്ന നാടകമേള ടൗണ്‍ഹാളില്‍ ആരംഭിക്കും.
2 ന് വൈകിട്ട് 5.30 ന് മോണ്‍. ജോസഫ് തടത്തില്‍ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് ജപമാലയും ലദീഞ്ഞുമുണ്ട്. ഡിസംബര്‍ 3 ന് വൈകിട്ട് 5.30 ന് മോണ്‍. ജോസഫ് മലേപ്പറമ്പിലും 4 ന് വൈകിട്ട് 5.30 ന് മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്തും ഡിസംബര്‍ 5 ന് വൈകിട്ട് 5.30 ന് മോണ്‍. ജോസഫ് കണിയോടിക്കലും ഡിസംബര്‍ 6 ന് വൈകിട്ട് 6.30 ന് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയിലും കുര്‍ബ്ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും.
ഡിസബര്‍ 7 ന് രാവിലെ 11 ന് അമലോത്ഭവ മാതാവിന്റെ തിരുസ്വരൂപം പന്തലില്‍ പ്രതിഷ്ഠിക്കും. വൈകിട്ട് 5 ന് വി. കുര്‍ബാന, 6 ന് ആഘോഷമായ പ്രദക്ഷിണം നടക്കും. 7.30 ന് പ്രദക്ഷിണം. ബിഷപ് മാര്‍ തോമസ് തറയില്‍ സന്ദേശം നല്‍കും. തുടര്‍ന്നും പ്രദക്ഷിണം.
ഡിസംബര്‍ 8 നാണ് പ്രധാന തിരുനാള്‍. രാവിലെ 6.30 ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കുര്‍ബാന അര്‍പ്പിക്കും. 8 ന് സെന്റ് മേരീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ മരിയന്‍ റാലി. 10 ന് ഫാ. ദേവസ്യാച്ചന്‍ വട്ടപ്പലം കുര്‍ബാന അര്‍പ്പിക്കും. 11.30 ന് ജൂബിലി സാംസ്‌കാരിക ഘോഷയാത്ര, ടൂവീലര്‍ ഫാന്‍സിഡ്രസ് മത്സരം, ബൈബിള്‍ ടാബ്ലോ മത്സരം, വൈകിട്ട് 4 ന് തിരുനാള്‍ പ്രദക്ഷിണം, രാത്രി 8.45 ന് തിരുനാള്‍ സന്ദേശം മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഡിസംബര്‍ 9 ന് തിരുനാള്‍ സമാപിക്കും.
0 Comments