പാലാ കോടതി സമുച്ചയത്തിലേക്കുള്ള റോഡരികിൽ കക്കൂസ് മാലിന്യം.... അവർ തള്ളും, ജനം കൊള്ളും




സുനിൽ പാലാ

ഇതെന്തൊരു കഷ്ടമാണ്; കോടതി വളപ്പിനോടു ചേർന്ന് പോലും കക്കൂസ് മാലിന്യം തള്ളി സാമൂഹ്യ ദ്രോഹികൾ.


നാടൊട്ടുക്ക് സി.സി.ടി.വി. ക്യാമറകൾ കണ്ണു തുറന്നിരിക്കുമ്പോഴും ഒരു കൂസലുമില്ലാതെ കക്കൂസ് മാലിന്യം തള്ളാൻ മടിയില്ലാത്ത വർഗ്ഗം.

മൂന്നാനി  കോടതി സമുച്ചയത്തിനോട് ചേര്‍ന്ന് വെള്ളക്കെട്ടിലേക്കാണ് കക്കൂസ് മാലിന്യം തള്ളിയത്.

 കോടതി സമുച്ചയത്തിലേക്കുള്ള പ്രവേശന കവാടത്തില്‍ പുതിയ ഗാന്ധിസ്‌ക്വയര്‍ നിര്‍മ്മിക്കുന്നതിനോട് ചേര്‍ന്നാണ്  മാലിന്യങ്ങള്‍ കണ്ടെത്തിയത്. ആഴ്ചകള്‍ക്ക് മുമ്പും ഇത്തരത്തില്‍ മാലിന്യം തള്ളിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

ഈ പ്രദേശത്ത് അസഹ്യമായ ദുര്‍ഗന്ധവും ഈച്ച ശല്യവുമാണ്. പഴയപാടശേഖരത്തിലെ വെള്ളക്കെട്ടിലേക്കാണ് കക്കൂസ് മാലിന്യം  അവശിഷ്ടങ്ങള്‍ തള്ളിയിരിക്കുന്നത്. ഇതുവഴി ചെറിയ തോടും ഒഴുകുന്നുണ്ട്.

മാലിന്യങ്ങള്‍ തോട്ടിലെ വെള്ളത്തില്‍ കലര്‍ന്ന് മീനച്ചിലാറ്റിലേക്ക് ഒഴുകുന്ന അവസ്ഥയാണ്. നൂറുകണക്കിന് കുടിവെള്ള പദ്ധതികളാണ് മീനച്ചിലാറ്റിലെ ശുദ്ധജലത്തെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്നത്. ഇവിടെയെല്ലാം മലിനമാക്കുന്ന അവസ്ഥയാണിപ്പോൾ . 



രാത്രിയുടെ മറവിലാണ് മാലിന്യങ്ങള്‍ തള്ളിയതെന്ന് നാട്ടുകാര്‍ പറയുന്നു. കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും ഈ ഭാഗങ്ങളിൽ പൊലീസ്  പട്രോളിംഗ് കാര്യക്ഷമമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments