ഈ യാത്ര അയപ്പ് സമ്മാനം അതുക്കും മേലെ സാറേ...... വലിയമ്മാവന്റെ പാത പിന്തുടര്‍ന്ന് പൂഞ്ഞാര്‍ സ്‌കൂളിനെ കായികമികവിന്റെ കേന്ദ്രമാക്കി നന്ദകുമാര്‍ സാര്‍ പടിയിറങ്ങുന്നു.




സുനിൽ പാലാ

കേരളം കണ്ട കായികപ്രതിഭകളില്‍ മുഖ്യനായ കേണല്‍ ജി.വി. രാജയുടെ മാതൃവിദ്യാലയമായ പൂഞ്ഞാര്‍ എസ്.എം.വി. ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ കായിക പെരുമ ദേശീയ അന്തര്‍ദേശീയ തലങ്ങളിലെത്തിച്ച സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ നന്ദകുമാര്‍ വര്‍മ്മ പടിയിറങ്ങുമ്പോൾ ശിഷ്യർ ട്രാക്കിൽ ഒരുക്കുന്നത് ഗ്രാൻഡ് യാത്ര അയപ്പ്.


ഇന്നലെ പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ കോട്ടയം റവന്യു ജില്ല സ്‌കൂള്‍ കായികമേളയില്‍ ആദ്യന്തം നിറഞ്ഞു നിന്ന നന്ദകുമാര്‍ വര്‍മ്മ അടുത്ത സ്‌കൂള്‍ വര്‍ഷം വിരമിച്ച ഹെഡ്മാസ്റ്ററായേ ഗ്രൗണ്ടിലെത്തൂ.

മണ്‍മറഞ്ഞ കേണല്‍ ജി.വി. രാജ നന്ദകുമാര്‍ വര്‍മ്മയുടെ വലിയമ്മാവനായിരുന്നു. ആ കായിക പാരമ്പര്യം പൂഞ്ഞാര്‍ എസ്.എം.വി. സ്‌കൂള്‍ ഇപ്പോഴും തുടരുകയാണ്.

സ്‌കൂളിലെ കായികാധ്യാപകന്‍ ജോസിറ്റ് ജോണ്‍ വെട്ടത്തിന്റെ പരിശ്രമങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി കഴിഞ്ഞ 32 വര്‍ഷമായി നന്ദകുമാര്‍ വര്‍മ്മ കൂടെ നിന്നു.

ഇന്ന് പൂഞ്ഞാര്‍ എസ്.എം.വി. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കോട്ടയം ജില്ലയുടെ കായിക കേന്ദ്രം എന്നറിയപ്പെടാന്‍ കാരണം നന്ദകുമാര്‍ വര്‍മ്മയുടെയും കായികാധ്യാപകന്‍ ജോസിറ്റ് ജോണ്‍ വെട്ടത്തിന്റെയും ഐക്യത്തോടെയുള്ള പ്രവര്‍ത്തനമാണ്. അത്‌ലറ്റിക്‌സില്‍ ദ്രോണാചാര്യ കെ.പി. തോമസ് മാഷ് സ്‌പോര്‍ട്‌സ് അക്കാഡമിയും ഫുട്‌ബോളില്‍ പൂഞ്ഞാര്‍ ജി.വി. രാജ ഫുട്‌ബോള്‍ അക്കാദമിയും കുട്ടികളെ പരിശീലിപ്പിച്ചു വരുന്നു. നന്ദകുമാര്‍ വര്‍മ്മ ഈ വര്‍ഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുകയാണ്. 



ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രണ്ട് കോടി രൂപാ മുടക്കി ആറ് ഏക്കര്‍ സ്ഥലം വാങ്ങി ഇതില്‍ ഫുട്‌ബോള്‍ മൈതാനം, സ്വിമ്മിംഗ് പൂള്‍, കായികതാരങ്ങള്‍ക്കായുള്ള ഹോസ്റ്റല്‍ സൗകര്യങ്ങള്‍ എന്നിവയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നത് സ്‌കൂള്‍ ഹെഡ്മാസ്റ്ററായ നന്ദകുമാര്‍ വര്‍മ്മയാണ്.



 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments