സുനിൽ പാലാ
നൂതന വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ വിജയവുമായി ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും കാര്‍ഡിയോളജി കണ്‍സള്‍ട്ടന്റ് ഡോ. രാജീവ് എബ്രഹാമും.
ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ ഒഴിവാക്കി അത്യാധുനിക ചികിത്സാ രീതിയായ ടാവി (ട്രാന്‍സ്‌കതീറ്റര്‍ അയോര്‍ടിക് വാല്‍വ് ഇംപ്ലാന്റേഷന്‍) യിലൂടെ 82 കാരിക്കാണ് ഹൃദയവാല്‍വ് ഘടിപ്പിച്ചത്.
''ഹൃദയവാല്‍വ് മാറ്റിവയ്ക്കാന്‍ സാധാരണയായി ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയാണ് നടത്തുന്നത്. ഇതിന് ചുരുങ്ങിയത് 5 മണിക്കൂറെങ്കിലും വേണ്ടിവരും. രോഗിയെ ബോധം കെടുത്തേണ്ടതുണ്ട്. മാത്രമല്ല ശസ്ത്രക്രിയ കഴിഞ്ഞാല്‍ ബോധം തെളിയാന്‍ ദിവസങ്ങള്‍ എടുത്തെന്നുവരാം. മൂന്നുദിവസമെങ്കിലും ഐ.സി.യു.വില്‍ അഡ്മിറ്റാകുകയും വേണം.
എന്നാല്‍ നെഞ്ചില്‍ മുറിവേ ഉണ്ടാക്കാതെ കാല്‍തുടയോട് ചേര്‍ന്ന് മാത്രം ചെറിയൊരു മുറിവുണ്ടാക്കി അതിലൂടെ കതീറ്റര്‍ കടത്തിവിട്ട് പുതിയ വാല്‍വ് ഘടിപ്പിക്കുന്ന ചികിത്സയാണ് ടാവി. ഒന്നര മണിക്കൂറുകൊണ്ട് ഈ ചികിത്സ പൂര്‍ത്തിയാക്കാന്‍ കഴിയും. പിറ്റേദിവസം രോഗിക്ക് എഴുന്നേറ്റ് നടക്കാനുമാകും'' ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. രാജീവ് എബ്രഹാം പറഞ്ഞു.
ഹൃദയവാല്‍വ് ചുരുങ്ങിയ ഒരു 82 വയസ്സുകാരിക്കാണ് മാര്‍സ്ലീവാ മെഡിസിറ്റിയില്‍ ടാവിയിലൂടെ പുതിയ ഹൃദയവാല്‍വ് ഘടിപ്പിച്ചത്. മൂന്നാം ദിവസം ഇവര്‍ ആശുപത്രി വിടുകയും ചെയ്തു.
വിവിധ അസുഖങ്ങള്‍ക്കൊണ്ടും പ്രായാധിക്യത്താലും ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ അപകടകരമായേക്കാവുന്ന രോഗികളിലാണ് ടാവിയിലൂടെ വാല്‍വ് മാറ്റിവയ്ക്കല്‍ ഏറ്റവും പ്രയോജനകരമാകുന്നത്. 82 കാരി ഈ ചികിത്സ നടത്തിയന്റെ പിറ്റേന്ന് മുതല്‍ എഴുന്നേറ്റ് നടന്നുതുടങ്ങി.
ടാവിയിലൂടെ ഹൃദയവാല്‍വ് മാറ്റിവയ്ക്കുന്ന ചികിത്സ രാജ്യത്ത് തന്നെ ആരംഭിച്ചിട്ട് ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളൂ. കേരളത്തിലും അപൂര്‍വ്വമായി മാത്രമേ ഇത് നടത്താറുള്ളൂ. മാര്‍സ്ലീവാ മെഡിസിറ്റിയില്‍ ആദ്യമായാണ് ടാവിയിലൂടെ ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ നടത്തിയത്.
ടാവി ചികിത്സാ രംഗത്തെ വിദഗ്ധനായ ഡോ. രാജീവ് എബ്രഹാം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസും കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ഡി.യും ഡി.എം-ഉം മികച്ച നിലയില്‍ വിജയിച്ചിരുന്നു. ഇപ്പോള്‍ മാര്‍ സ്ലീവാ മെഡിസിറ്റി കാര്‍ഡിയോളജി വിഭാഗത്തില്‍ കണ്‍സള്‍ട്ടന്റാണ്.
0 Comments