പ്രിയ താരങ്ങള്‍ക്കൊപ്പം കുറച്ച് സമയം ചെലവഴിക്കുക എന്നത് പലരുടേയും സ്വപ്നമായിരിക്കും. എന്നാല്‍ മുന്നില്‍ നില്‍ക്കുന്നത് സൂപ്പര്‍താരമാണെന്ന് അറിയാതെ മമ്മൂട്ടിയുടെ കൂടെക്കൂടിയ ഒരു കുഞ്ഞിന്റെ വിഡിയോ ആണ് ശ്രദ്ധ നേടുന്നത്.
മമ്മൂട്ടിയുടെ പുതിയ ചിത്രം കാതലിന്റെ ലൊക്കേഷനില്‍ അമ്മ സിന്‍സി അനിലിനൊപ്പമാണ് കുഞ്ഞ് ഇവ എത്തിയത്.മമ്മൂട്ടിയുടെ അടുത്തു നിന്നു മാറാതെ നില്ക്കുന്ന ഇവയെയാണ് വിഡിയോയില്‍ കാണുന്നത്. ചേര്‍ന്നു നിന്നും ഓടി ചെന്ന് ചെവിയില്‍ സ്വകാര്യം പറഞ്ഞും ഇവ സൂപ്പര്താരത്തിനോടൊപ്പം കൂടി.
സോഷ്യല്‍ മീഡിയയിലൂടെ സിന്‍സി അനിലാണ് മമ്മൂട്ടിക്കൊപ്പമുള്ള മകളുടെ വിഡിയോ പങ്കുവച്ചത്. അവളെ തലോടുന്നതും ചിരിപ്പിക്കുന്നതും ആയ ആ വ്യക്തിത്വം ആരാണെന്നും എന്താണെന്നും ഇന്ന് തന്റെ മകള്‍ക്ക് അറിയില്ല എന്നാണ് സിന്‍സി കുറിക്കുന്നത്. ഇവയ്ക്കും ലൊക്കേഷനിലെത്തിയ മറ്റു കുട്ടികള്‍ക്കും മമ്മൂട്ടി മിഠായി കൊടുക്കുന്നതും വിഡിയോയിലുണ്ട്.
സിന്‍സി അനിലിന്റെ കുറിപ്പ്ഇന്നെന്റെ മകള്‍ക്കു അറിയില്ല... അവള് ചേര്‍ന്ന് നില്ക്കുന്നതും ഓടി ചെന്ന് ചെവിയില്‍ സ്വകാര്യം പറയുന്നതും അവളെ തലോടുന്നതും ചിരിപ്പിക്കുന്നതും ആയ ആ വ്യക്തിത്വം ആരാണെന്നും എന്താണെന്നും... നാളെ അവളിത് അഭിമാനത്തോടെ കാണും..ജീവിതയാത്രയില്‍ ഒരു നിധി പോലെ സൂക്ഷിക്കും...ഈ വീഡിയോ പകര്‍ത്തുമ്പോള്‍ എനിക്ക് അവളുടെ പ്രായത്തിലേക്ക് ഒന്ന് മടങ്ങി പോകനായിരുന്നുവെങ്കിലെന്നു ആത്മാര്‍ഥമായി ആഗ്രഹിച്ചു പോയി..
0 Comments