സുനിൽ പാലാ
സംസ്ഥാന സര്‍ക്കാരിന്റെ ഇന്ന് നറുക്കെടുത്ത വിന്‍വിന്‍
ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ കിടങ്ങൂരില്‍ വിറ്റ ടിക്കറ്റിന്.
സമ്മാനാര്‍ഹനെ കണ്ടെത്താനായിട്ടില്ല. ഡബ്ലൂ.ജെ 995662
നമ്പരിലുള്ള ടിക്കറ്റിനാണ് സമ്മാനമടിച്ചത്.
കിടങ്ങൂര്‍ ഗവ.എല്‍.പി സ്കൂളിന് എതിര്‍വശം ഐശ്വര്യ ലക്കിസെന്റര്‍ നടത്തുന്ന കൂടല്ലൂര്‍ സ്വദേശി പ്രദീഷ് ഗോപി വിറ്റ ടിക്കറ്റിനാണ് സമ്മാനം.
ഏറ്റുമാനൂര്‍ മഹാലക്ഷ്മി ലോട്ടറി ഏജന്‍സിയുടെ സബ്ഏജന്റാണ് പ്രദീഷ്.
ഇതോടൊപ്പം സമാശ്വാസ സമ്മാനമായ 8000 രൂപ വീതം ലഭിക്കുന്ന മറ്റ് സീരിസുകളിലുള്ള 12 ടിക്കറ്റുകളും ഇവിടെ നിന്ന് വിറ്റിരുന്നു.
ഇതിന് മുന്‍പ് 2018 ലും ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ പ്രദീഷിന്റെ ലോട്ടറി ഏജന്‍സിയില്‍ നിന്നും വിറ്റ ടിക്കറ്റിന് ലഭിച്ചിരുന്നു.
0 Comments