സ്വന്തം ലേഖകൻ
ആദരണീയനായ ഡോ.കെ ആർ നാരായണൻ്റെ ജീവിതവും കർമ്മപഥവും ഇന്നത്തെ തലമുറയ്ക്ക് മാതൃകയാണന്ന് എം പി പറഞ്ഞു.
ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോണീസ് പി.സ്റ്റീഫൻ, ശാന്തിഗിരി ആശ്രമം കോട്ടയം ഏരിയ സിറ്റി ഇൻചാർജ് സ്വാമി ചിത്തശുദ്ധൻ ജ്ഞാന തപസ്വി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇൻചാർജ് ഡോ.സിന്ധുമോൾ ജേക്കബ്ബ്, ശാന്തിഗിരി ആശ്രമം വൈക്കം ഇൻചാർജ് സ്വാമി ജയപ്രിയ ജ്ഞാനതപസ്വി, കോട്ടയം ജില്ലാപഞ്ചായത്ത് മെമ്പർ .പി.എം മാത്യു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ.പി.എൻ രാമചന്ദ്രൻ, ഉഴവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഏലിയാമ്മ കുരുവിള, മെമ്പർ ബിൻസി അനിൽ പട്ടാശ്ശേരിൽ, ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് കോളേജ് പ്രിൻസിപ്പൽ ഡോ.സ്റ്റീഫൻ മാത്യു , ഒ എൽ എൽ ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ സാബു തോമസ്, ഡോ.ജയൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
നല്ല ഭക്ഷണം നല്ല ആരോഗ്യം എന്ന വിഷയത്തെ ആസ്പദമാക്കി ശാന്തിഗിരി ഹെൽത്ത് കെയർ & റിസർച്ച് ഓർഗനൈസേഷൻ മെഡിക്കൽ സൂപ്രണ്ട് ഡോ. ബി രാജ്കുമാർ ക്ലാസ്സ് എടുത്തു. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകരും നാട്ടുകാരും ഒ എൽ എൽ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. പങ്കെടുത്തവരെല്ലാം അദ്ദേഹത്തിൻ്റെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.
0 Comments