സുനില്‍ പാലാ
19-ാമത് കോട്ടയം റവന്യൂ ജില്ലാ സ്‌കൂള്‍ അത്‌ലറ്റിക് മത്സരങ്ങള്‍ നവംബര്‍ 7, 8, 9 തീയതികളില്‍ പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടത്തുമെന്ന് കോട്ടയം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ സുബിന്‍ പോള്‍, സെക്രട്ടറി ജോര്‍ജ്ജ് തോമസ്, പബ്ലിസിറ്റി കണ്‍വീനര്‍ രാജേഷ് ശ്രീഭദ്ര എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വീഡിയോ ഇവിടെ കാണാം 👇👇👇
98
ഇനങ്ങളിലാണ് മത്സരം നടത്തുന്നത്. കോടയം റവന്യു ജില്ലയിലെ 13 സബ്
ജില്ലകളില്‍ നിന്നും 1, 2 സ്ഥാനം നേടിയ രണ്ടായിരത്തില്‍പരം കുട്ടികള്‍
മത്സരങ്ങളില്‍ പങ്കെടുക്കും. മത്സരങ്ങളുടെ നടത്തിപ്പിന് വിവിധ സബ്
കമ്മറ്റികള്‍ രൂപീകരിച്ചു.
തിങ്കളാഴ്ച രാവിലെ 8 മണിക്ക്
മത്സരങ്ങള്‍ ആരംഭിക്കും. കോട്ടയം പൊതുവിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍
സുബിന്‍ പോള്‍ പതാക ഉയര്‍ത്തും. സീനിയര്‍ വിഭാഗം ആണ്‍, പെണ്‍കുട്ടികളുടെ 5
കിലോമീറ്റര്‍ നടത്ത മത്സരങ്ങളോടുകൂടിയാണ് കായിക മേള ആരംഭിക്കുന്നത്.
കായികമേളയുടെ ഉദ്ഘാടനം രാവിലെ 10 മണിക്ക് ജോസ് കെ മാണി എം പി നിര്‍വഹിക്കും. പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര അദ്ധ്യക്ഷത വഹിക്കും.
0 Comments