കോട്ടയം റവന്യൂ ജില്ലാ സ്കൂൾ ഗയിംസ്; ഈരാറ്റുപേട്ട കുതിക്കുന്നു.




സുനിൽ പാലാ

പാലാ മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ ആരംഭിച്ച കോട്ടയം റവന്യൂ ജില്ലാ കായികമേളയില്‍ ആദ്യദിനത്തിലെ മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഈരാറ്റുപേട്ട വിദ്യാഭ്യാസ ഉപജില്ലാ ഓവറോള്‍ വിഭാഗത്തില്‍ കുതിക്കുന്നു. 


14 സ്വര്‍ണ്ണം, 10 വെള്ളി, 6 വെങ്കലവും നേടി 106 പോയിന്റുമായിട്ടാണ് ഈരാറ്റുപേട്ട മുന്നിട്ട് നില്‍ക്കുന്നത്.

6 സ്വര്‍ണ്ണവും 5 വെള്ളിയും 3 വെങ്കലവുമായി 48 പോയിന്റുകളോടെ പാലാ വിദ്യാഭ്യാസ ജില്ല രണ്ടാം സ്ഥാനത്ത് ലീഡ് ചെയ്യുന്നു.
4 സ്വര്‍ണ്ണവും 2 വെള്ളിയും 7 വെങ്കലുമായി 33 പോയിന്റുകളോടെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ല മൂന്നാം സ്ഥാനത്തും ലീഡ് ചെയ്യുകയാണ്.

കോട്ടയം ഈസ്റ്റ് (14 പോയിന്റ്), ചങ്ങനാശ്ശേരി (13 പോയിന്റ്), പാമ്പാടി (11 പോയിന്റ്), കുറവിലങ്ങാട് (9 പോയിന്റ്), കറുകച്ചാല്‍ (05 പോയിന്റ്), വൈക്കം (05 പോയിന്റ്), ഏറ്റുമാനൂര്‍ (04 പോയിന്റ്), രാമപുരം (03 പോയിന്റ്), കൊഴുവനാല്‍ (01 പോയിന്റ്) എന്നിങ്ങനെയാണ് ഒന്നാംദിനത്തിലെ പോയിന്റ് നില.

സ്‌കൂള്‍ തലത്തില്‍ ഈരാറ്റുപേട്ട വിദ്യാഭ്യാസ ജില്ലയിലെ എസ്എംവി എച്ച്എസ്എസ് പൂഞ്ഞാര്‍ 102 (14 സ്വര്‍ണ്ണം, 9 വെള്ളി, 5 വെങ്കലം) പോയിന്റ് നേടി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു.
രണ്ടാം സ്ഥാനം പാലാ വിദ്യാഭ്യാസ ജില്ലയിലെ സെന്റ് തോമസ് എച്ച്എസ്എസിനാണ്. 35 പോയിന്റുകള്‍ (5 സ്വര്‍ണ്ണം, 3 വെള്ളി, 1 വെങ്കലം). ചങ്ങനാശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സെന്റ് പീറ്റേഴ്‌സ് എച്ച്എസ്എസ് കുറുമ്പനാടം 12 പോയിന്റുകളുമായി (1 സ്വര്‍ണ്ണം, 2 വെള്ളി, 1 വെങ്കലം) മൂന്നാം സ്ഥാനത്ത് ലീഡ് ചെയ്യുന്നു.

എസ്എംവി എച്ച്എസ്എസ് പൂഞ്ഞാറിന്റെ കരുത്തില്‍ കോട്ടയം ജില്ലാ സ്‌കൂള്‍ അത് ലറ്റിക് കായികമേളയില്‍ 106 പോയിന്റുമായി ആദ്യസ്ഥാനത്ത് നില്‍ക്കുന്ന ഈരാറ്റുപേട്ട ഉപജില്ലയാണ് ഒന്നാംദിവസത്തെ ശ്രദ്ധാകേന്ദ്രം.

ട്രാക്കിലും ഫീല്‍ഡിലുമായി 32 ഇനങ്ങളിലാണ് മത്സരം നടന്നത്. ഇടയ്ക്ക് വിരുന്നെത്തിയ മഴയെ അവഗണിച്ച് കൃത്യസമയത്തു തന്നെ ഒന്നാം ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചത് സംഘാടകരുടെ മികവായി മാറി. കായികാധ്യാപകര്‍ നേരിടുന്ന അവഗണനയും ബുദ്ധിമുട്ടുകളും ഉയര്‍ത്തിക്കാട്ടി കറുത്ത ബാഡ്ജും പ്ലക്കാര്‍ഡുമേന്തി പ്രതീകാത്മകമായി നിരന്നു നിന്ന് കായികാദ്ധ്യാപകർ പ്രതിഷേധ പ്രകടനം നടത്തുകയും അതിനു ശേഷം സജീവമായി തങ്ങളുടെ ഡ്യൂട്ടിയില്‍ മേളയുടെ വിജയത്തിന് അര്‍പ്പണ മനോഭാവത്തോടെ ഏര്‍പ്പെടുകയും ചെയ്ത കായികാധ്യാപകരുടെ നടപടി മാതൃകാപരമായി.

ആദ്യ വെടി മുഴങ്ങി.കോട്ടയം ജില്ലാ കായിക മേളയ്ക്ക് തുടക്കമായി.

കോട്ടയം ജില്ലാ കായിക മേളയ്ക്ക്  സീനിയര്‍ ബോയ്‌സ് വിഭാഗത്തിന്റെ 5000 മീറ്ററും സീനിയര്‍ ഗേള്‍സിന്റെ 3000 മീറ്റര്‍ നടത്ത മത്സരത്തോടെ തുടക്കമായി. 14 ആണ്‍കുട്ടികളും 8 പെണ്‍കുട്ടികളുമാണ് ആദ്യ മത്സരത്തില്‍ പങ്കെടുക്കുന്നത്. പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് 12.5 റൗണ്ടാണ് 5000 മീറ്റര്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടത്. 3000 മീറ്റര്‍ പൂര്‍ത്തിയാക്കാന്‍ 7.5 റൗണ്ടും വേണം.



ലോംഗ് ജംപ് മത്സരങ്ങള്‍ ഇന്ന്

കനത്ത മഴമൂലം ജൂനിയര്‍ ഗേള്‍സ് വിഭാഗത്തിലെ ലോംഗ് ജംപ് മത്സരങ്ങള്‍ ചൊവ്വാഴ്ചത്തേക്ക് മാറ്റിവച്ചു.
രാവിലെ 8ന് മുനസിപ്പല്‍ സ്റ്റേഡിയത്തില്‍ ഈ മത്സരങ്ങള്‍ നടക്കും.  

98 ഇനങ്ങളില്‍ നടക്കുന്ന മത്സരങ്ങള്‍ ബുധനാഴ്ച(09) പൂര്‍ത്തിയാക്കും. വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ മാണി സി. കാപ്പന്‍ അധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടന്‍ എം.പി സമ്മേളനം സമ്മാനങ്ങള്‍ വിതരണം ചെയ്യും.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments