സ്വന്തം ലേഖകൻ
ലഹരിക്കെതിരെ കോട്ടയം ജില്ലാ പൊലീസ് കാരിക്കേച്ചറും ചിത്രരചനാ ക്യാമ്പയിനും സംഘടിപ്പിച്ചു.
സ്കൂൾ,കോളേജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് യോദ്ധാവ് ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റ് കവാടത്തിലാണ് വലിയ കാൻവാസിൽ കാരിക്കേച്ചർ/ചിത്രരചനാ ക്യാമ്പയിൻ സംഘടിപ്പിച്ചത്.
പരിപാടിയുടെ ഉദ്ഘാടനം കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് നിർവഹിച്ചു.
നമ്മുടെ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് മയക്കുമരുന്നിന്റെ ഉപയോഗം. ഇത് തടയുന്നതിന് സർക്കാർ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പൊതുജന പങ്കാളിത്തത്തോടുകൂടി മാത്രമേ നമുക്ക് ഈ വിപത്തിനെ തുടച്ചുനീക്കാൻ കഴിയുകയുള്ളൂ. നമ്മുടെ രാജ്യത്തിന്റെ ഭാവി കുട്ടികളിലാണ് .
മയക്കുമരുന്നിനെതിരെയുള്ള അവബോധം കുട്ടികളിൽ നിന്നാണ് നാം തുടങ്ങേണ്ടത്. എങ്കിൽ മാത്രമേ സുന്ദരമായ ഒരു തലമുറയെ നമുക്ക് വാർത്തെടുക്കാൻ കഴിയുകയുള്ളൂ എന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
ചടങ്ങില്‍ ജില്ലയിലെ ഡി.വൈ എസ്.പി മാർ പോലീസ് ഉദ്യോഗസ്ഥർ,ജനപ്രതിനിധികള്‍ ,അദ്ധ്യാപകര്‍, തുടങ്ങിയവരും പങ്കെടുത്തു.
0 Comments