സുനിൽ പാലാ
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പുനടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച കേരള കോൺ.(എം) സ്ഥാനാർത്ഥികൾക്ക് തിളക്കമാർന്ന നേട്ടം.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല പുളിക്കീഴ് ജില്ലാ പഞ്ചായത്ത് ഡിവിഷൻ കേരള കോൺ (എം) സ്ഥാനാർത്ഥി മായ അനിൽകുമാർ പിടിച്ചടക്കി.
എതിർ സ്ഥാനാർത്ഥി ജോസഫ് വിഭാഗത്തെയാണ് 1750-ൽ പരം വോട്ടിന് മായ പരാജയപ്പെടുത്തിയത്.കസേര ചിഹ്നത്തിൽ മത്സരിച്ച ജോസഫ് വിഭാഗം സ്ഥാനർത്ഥിക്ക് ഇവിടെ കസേരയിൽ ഇടം ലഭിച്ചില്ല.
ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്ത് 18-ാം വാർഡ് കോൺഗ്രസിൽ നിന്നും കേരള കോൺ (എം) സ്ഥാനാർത്ഥി പി.ബി.ദിനമണി തിരിച്ചുപിടിച്ചു.92 ൻ്റെ വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ദിനമണി കേരളാകോൺഗ്രസ്സ് (എം)ൻ്റെ കൊടി പാറിച്ചത്.
തെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാത്ഥികളെ കേരള കോൺ (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി, തോമസ് ചാഴികാടൻ എം.പി, അഡ്വ.എലിസബത്ത് മാമ്മൻ മത്തായി എക്സ് എം.എൽ.എ, വനിതാ കോൺഗ്രസ് പ്രസിഡണ്ട് പെണ്ണമ്മ ജോസഫ് എന്നിവർ അഭിനന്ദിച്ചു.
0 Comments