മഴ പെയ്താല്‍ കല്ലറ വഴി കുളമാകൂം....... ദിവസം ചെല്ലുംന്തോറും റോഡിലെ കുഴികളുടെ എണ്ണവും കൂടുകയാണ്...




ബിനീഷ് രവി

മഴ പെയ്തു തിമിര്‍ക്കുമ്പോള്‍, ദിവസം ചെല്ലുംന്തോറും റോഡിലെ കുഴികളുടെ എണ്ണവും കൂടുന്നു. കല്ലറ ചൂരക്കുഴിയില്‍ റോഡ് തന്നെ ഇല്ലാതായിട്ടും പി ഡബ്ല്യുഡി അധികൃതര്‍ക്ക് കുലുക്കമില്ല.ഓണത്തിന് മുമ്പ് റോഡ് നവീകരണം പൂര്‍ത്തിയാക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം വെള്ളത്തില്‍ ഒഴുകിപ്പോയി.യാതൊരു പരിഹാരക്രിയകളും ചെയ്യാതെ അധികൃതര്‍ റോഡ് തകര്‍ന്നത് കണ്ടില്ലെന്ന് നടിക്കുകയാണ്.

കല്ലറയിലെ പ്രധാന പാതയുടെ ഭാഗമാണ് ചൂരക്കുഴി.  മഴ പെയ്താല്‍ ചെളിയും മഴ മാറിയാല്‍ പൊടിപടലവും മൂലം ജനം പൊറുതിമുട്ടി.മഴയില്‍ ഇവിടെ രൂപപ്പെടുന്ന വെള്ളക്കെട്ട് യാത്ര ദുരിതവും സൃഷ്ടിക്കുന്നു. ചൂരക്കുഴി ഭാഗത്ത് റീടാറിങ് നടത്തിയിട്ട് 15 വര്‍ഷത്തോളമായി. ഇവിടെ ടാറിങ്ങിന്റെ പൊടി പോലുമില്ല അപകടങ്ങള്‍ നിത്യസംഭവവും. 

ശക്തമായ കാറ്റില്‍ പൊടിപടലങ്ങള്‍ പറന്നു പൊങ്ങുന്നത് ഇരുചക്ര വാഹന യാത്രക്കാര്‍ ഉള്‍പ്പെടെ ഉള്ളവരുടെ കാഴ്ച പോലും മറയ്ക്കുന്നുണ്ട്. ഓടകള്‍ പലയിടത്തും ഇല്ലാത്തതിനാല്‍ മഴ വെള്ളത്തിനൊപ്പം മാലിന്യ ജലവും റോഡിലേക്ക് ഒഴുകി തുടങ്ങി.

നീരൊഴുക്ക് സ്‌കൂള്‍ റോഡിന്റെ സ്ഥിതി പരമദയനീയമാണ്. ഒരു കുഴിയില്‍ നിന്നും മറ്റൊരു കുടിയിലേക്കാണ് വാഹനം പതിക്കുന്നത.

റോഡിലെ ഗുരുതരമായ കുഴികളടയ്ക്കാന്‍ അധികൃതര്‍ തയ്യാറ വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി കല്ലറ പഞ്ചായത്തിന്റെ നേത്യത്ത്വത്തില്‍ പ്രതിഷേധ സമരം നടത്തി.



റോഡിലെ വെള്ളക്കെട്ടായി മാറിയ കഴിയില്‍ കുളിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രതിഷേധസമരം സംസ്ഥാന സമതിയംഗം കെ കെ മണിലാല്‍ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് അദ്ധ്യക്ഷ്യന്‍ അരവിന്ദ് ശങ്കര്‍, പഞ്ചായത്തഗങ്ങളായ രമേശ് കാവിമറ്റം, ജോയി കല്പകശ്ശേരി, കെ.അനിരുദ്ധന്‍, പ്രതീഷ് കുമാര്‍, കെ.ആര്‍. രജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments