വാറണ്ട് കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റില്‍. കടുത്തുരുത്തി പൂഴിക്കോല്‍ ലക്ഷംവീട് കോളനിയില്‍ കൊടുന്തലയില്‍ വീട്ടില്‍ ശശി മകന്‍ അജി (44) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്യത്.
ഇയാളെ 2020ല്‍ വീട് കയറി ആക്രമിച്ച കേസില്‍ പോലീസ് അറസ്‌ററ് ചെയുകയും തുടര്‍ന്ന് ജാമൃത്തില്‍ ഇറങ്ങി കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയുമായിരുന്നു.
തുടര്‍ന്ന് കോടതി ഇയാളുടെ ജാമ്യം റദ്ദാക്കുകയും വാറണ്ട് പുറപ്പെടുവിക്കുകയുമായിരുന്നു. കടുത്തുരുത്തി എസ്.എച്ച്.ഒ. സജീവ് ചെറിയാന്‍, സി.പി.ഒ മാരായ ബിനോയ് ടി.കെ, സജി കെ.പി, എ.കെ പ്രവീണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു.
0 Comments