സ്വന്തം ലേഖകന്‍
ശബരിമല തീര്‍ത്ഥാടകരെ സഹായിക്കുന്നതിനായി കടപ്പാട്ടൂര്‍ ശ്രീ മഹാദേവക്ഷേത്രം ഭരണസമിതി തയ്യാറാക്കുന്ന മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന സമാരംഭ പരിപാടിയായ വിശ്വമോഹനവും അന്നാദന പദ്ധതിയുടെ ഉദ്ഘാടനവും 14 ന് നടക്കും.
ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമായി മാറിയ കടപ്പാട്ടൂര്‍ ക്ഷേത്രം അയ്യപ്പഭക്തര്‍ക്കായി എല്ലാവിധ സൗകര്യങ്ങളും തികച്ചും സൗജന്യമായി ഇത്തവണയും ഏര്‍പ്പെടുത്തുമെന്ന് ദേവസ്വം ഭാരവാഹികളായ സി.പി.ചന്ദ്രന്‍ നായര്‍, വേണുഗോപാല്‍ വണ്ടാനത്ത്, ഗോപാലകൃഷ്ണന്‍ നായര്‍ പുതിയ വീട്ടില്‍ എന്നിവര്‍ അറിയിച്ചു.
വീഡിയോ ഇവിടെ കാണാം 👇👇👇
രണ്ട് മാസക്കാലം നീണ്ടുനില്‍ക്കുന്ന ആത്മീയ ഉത്സവം -
വിശ്വമോഹനം - ഭംഗിയാക്കാനുള്ള എല്ലാ നടപടികളും ദേവസ്വം പ്രത്യേക യോഗം
ചേര്‍ന്ന് കൈക്കൊണ്ടുകഴിഞ്ഞു.
ഇത്തവണത്തെ വിശ്വമോഹനം പരിപാടിയുടെ ഉദ്ഘാടനം 14 ന് രാവിലെ 9.30 ന് ശബരിമല മുന്‍ മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി, ഭാഗവതാചാര്യന്‍ പുത്തില്ലം മധുനാരായണന്‍ നമ്പൂതിരി, സാമവേദ പണ്ഡിതന്‍ തോട്ടം ശിവകരന്‍ നമ്പൂതിരി, കോട്ടയം ജില്ലാ കളക്ടര്‍ പി.കെ. ജയശ്രീ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കും.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments