സ്വന്തം വീടിന്റെ ഗൃഹപ്രവേശനത്തിന് പോകാന്‍ പൊലീസുകാരന് അവധി നല്‍കിയില്ല; റിപ്പോര്‍ട്ട് തേടി




സ്വന്തം വീടിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ പൊലീസുകാരന് ലീവ് നല്‍കിയില്ല. കെഎപി ബറ്റാലിയന്‍ ഒന്നിലെ നെയ്യാറ്റിന്‍കര സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥനാണ് അഞ്ച് വര്‍ഷമെടുത്ത് നിര്‍മിച്ച തന്റെ വീടിന്റെ ഗൃഹപ്രവേശച്ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത്. 

എന്നാല്‍ സംഭവം വിവാദമായതോടെ എഡിജിപി എസ്എപി ക്യാമ്പ് കമാന്‍ഡന്റിനോട് റിപ്പോര്‍ട്ട് തേടി. പരിശീലനത്തിന്റെ ചുമതലയില്‍ നിന്ന് കമാന്‍ഡിങ് ഓഫീസര്‍ ബ്രിട്ടോയെ ഒഴിവാക്കു കയും ചെയ്തു. കമാന്‍ഡോ പരിശീലനത്തിനായാണ് നെയ്യാറ്റിന്‍കര സ്വദേശിയായ പൊലീസുകാരന്‍ എസ്എപി ക്യാമ്പിലെത്തിയത്.


ഒക്ടോബര്‍ 30ന് ആയിരുന്നു വീടിന്റെ ഗൃഹപ്രവേശന ചടങ്ങ്. ഇതിനായി ശനിയും ഞായറും അവധി ചോദിച്ചു. എന്നാല്‍ കമാന്‍ഡിങ് ഓഫീസര്‍ അവധി അനുവദിച്ചില്ല. മറ്റു ചിലര്‍ക്ക് അവധി നല്‍കുകയും ചെയ്തു. ഒടുവില്‍ അഞ്ച് മണിക്കൂര്‍ പോയിവരാന്‍ അനുമതി നല്‍കി. 

 


എന്നാല്‍ ഈ ദിവസം ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍ ഫോണെടുത്തില്ല. തുടര്‍ന്ന് ഇദ്ദേഹത്തെ നേരിട്ടു കണ്ട് അനുമതി വാങ്ങേണ്ട അവസ്ഥയായി. ഇതോടെ ചടങ്ങു കഴിഞ്ഞാണ് വീട്ടിലെത്താനായത്. വീട്ടിലെത്തി രണ്ടു മണിക്കൂറിനകം മടങ്ങേണ്ടിയും വന്നു.







 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments