ബൈക്ക് അപകടത്തില്‍പ്പെട്ട യുവാവിന്റെ ഹെല്‍മെറ്റില്‍ നിന്നും 4.5 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെത്തി. അപകടത്തില്‍ പരിക്കേറ്റ യുവാവ് പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു.
പൂച്ചപ്ര ചുള്ളിമ്യാലില്‍ ബിബിന്‍ ബാബു (23)വിന്റെ ഹെല്‍മെറ്റിനുള്ളില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് 5.15 യോടെ കാരുപ്പാറയിലെ സ്വകാര്യ ഗ്യാസ് എജന്‍സിക്ക് സമീപം ഉണ്ടായ അപകടത്തിലാണ് കഞ്ചാവ് കണ്ടെത്തിയത്. ബിബിന്‍ സഞ്ചരിച്ചിരുന്ന ആഡംബര ബൈക്ക് എതിരെ വന്ന മറ്റൊരു ബൈക്കില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ രണ്ട് ബൈക്കുകളിലെയും യാത്രക്കാര്‍ റോഡിലേക്ക് തെറിച്ചുവീണു. ഇതോടെ ബിബിന്‍ ബൈക്കും ഹെല്‍മെറ്റും ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് ബിബിന്‍ ധരിച്ചിരുന്ന ഹെല്‍മെറ്റില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ബിബിനും കുടുംബവും മണക്കാട് അങ്കംവെട്ടിക്ക് സമീപമാണ് താമസിക്കുന്നതെന്ന് കണ്ടെത്തി.
പോലീസ് ഇവിടെയെത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. ബിബിന്‍ ഓടിച്ചിരുന്ന ആഡംബര ബൈക്ക് ഇയാളുടെ സുഹൃത്തിന്റെയാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ബിബിന്‍ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് പോലീസിന് ലഭിച്ച വിവരം. അപകടത്തില്‍ പരിക്കേറ്റ രണ്ടാമത്തെ ബൈക്കിലെ യാത്രികനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശിശ്രൂഷ നല്‍കി വിട്ടയച്ചു.
ബിബന്‍ ഇതിനുമുമ്പും കഞ്ചാവ് കേസില്‍ പിടിയിലായിട്ടുണ്ടെന്ന് പോലീസ്പറഞ്ഞു.
0 Comments