ജനമൈത്രി പോലീസും, കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് ഏറ്റുമാനൂര്‍ യൂണിറ്റും സംയുക്തമായി ഏറ്റുമാനൂര്‍ ബോയ്സ്് ഹൈസ്കൂളില്‍ ട്രാഫിക് ബോധവല്‍ക്കരണവും, ലഹരി വിരുദ്ധ ക്യാമ്പയിനും നടത്തി. സ്കൂള്‍ പ്രധാന അധ്യാപിക സിനി മോള് ടി അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്പെകര്‍ പ്രക്ഷോഭ് പരിപാടി ഉദ്ഘാടനം ചെയ്തു.
ഹോട്ടല്‍ & റെസ്റ്റോറന്റ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് എന്‍ പ്രതീഷ് മുഖ്യ പ്രഭാഷണം നടത്തി. ബോധവല്കരണ ക്ലാസ്സ് എ.എസ് ഐ ഷാജിമോന്‍ നയിച്ചു. കെ എച്ച് ആര് എ ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് വേണുഗോപാലന്‍ നായര്‍, ജനമൈത്രി പി ആര് ഓ ബിജു വി കെ, യൂണിറ്റ് ഭാരവാഹികളായ ജേക്കബ് ജോണ്‍, ബോബി തോമസ് കാറ്റര്‍, ജോബിന്, ബിപിന്‍ തോമസ് പാലാ, മൃദുല്‍, റോബിന്, രാധാകൃഷ്ണന്, തങ്കച്ചന് ആര്‍ക്കാഡിയ എന്നിവര്‍ പങ്കെടുത്തു.
0 Comments