ഇടിമിന്നലിന്റെ ആഘാതത്തില്‍ കുഴഞ്ഞുവീണ ഗൃഹനാഥന്‍ മരണമടഞ്ഞു. എരുമേലി തുമരംപാറ കോവളം വീട്ടില്‍ വിജയന്‍ (63) ആണ് മരണമടഞ്ഞത്.
ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അടുത്ത ദിവസം ബൈപാസ് സര്‍ജറിനടത്തുന്നതിനുള്ള ടെസ്റ്റുകള്‍ക്ക് ശേഷം ഇന്നലെ വീട്ടില്‍ എത്തി വിശ്രമിക്കുമ്പോഴാണ് വൈകിട്ട് ആറോടെ ഇടിമിന്നല്‍ ആഘാതത്തില്‍ കുഴഞ്ഞുവീണത്.
ഉടനെ എരുമേലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രഥമശുശ്രൂഷ നല്‍കിയശേഷം കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയിലേക്ക് കൊണ്ടുംപോകും വഴി മരണം സംഭവിക്കുകയായിരുന്നു.
ഇടിമിന്നലില്‍ വീട്ടിലെ വൈദ്യുതി ഉപകരണങ്ങളും വയറിംഗും പൂര്‍ണ്ണമായി കത്തി നശിച്ചു. വീട്ടില്‍ ഉണ്ടായിരുന്ന മറ്റാര്‍ക്കും പരിക്കില്ല. സമീപമുള്ള രണ്ട് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വിജയന്‍ സി.പി.എം. മുന്‍ ബ്രാഞ്ച് സെക്രട്ടറിയാണ്. ഭാര്യ: വാസന്തി. മക്കള്‍: ആതിര, അജിത്. മരുമക്കള്‍: രാഹുല്‍, അമ്പിളി
0 Comments