ഈരാറ്റുപേട്ട തീക്കോയില്‍ കക്കൂസ് മാലിന്യം നിക്ഷേപിച്ചു കടന്നു കളഞ്ഞകേസില്‍ രണ്ടുപേര്‍ പിടിയില്‍; സ്ഥിരമായി മാലിന്യം തള്ളാന്‍ എത്തിയിരുന്നത് പുലര്‍ച്ചെ മൂന്ന് മണിക്ക്; പ്രതികളെ പിടികൂടിയത് ശാസ്ത്രീയ പരിശോധനയിലൂടെ.




ഈരാറ്റുപേട്ട തീക്കോയില്‍ ശുചിമാലിന്യം നിക്ഷേപിച്ച് കടന്നുകളഞ്ഞ കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചേര്‍ത്തല കടക്കരപ്പള്ളി കോറത്തുശ്ശേരി വീട്ടില്‍ ശ്യാംകുമാര്‍ (38), ചേര്‍ത്തല കടക്കരപ്പള്ളി തൈക്കല്‍ ഭാഗത്ത് ഉപ്പുവീട്ടില്‍ സനല്‍ കുമാര്‍ (39) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ കഴിഞ്ഞമാസം മുപ്പതാം തീയതി പുലര്‍ച്ചെ 3:00 മണിയോടുകൂടി തീക്കോയി ആനയിലപ്പു വെട്ടിപ്പറമ്പ് റോഡിന് സമീപമുള്ള അരുവിയില്‍ ശുചിമാലിന്യം തള്ളിയതിനുശേഷം കടന്നുകളയുകയായിരുന്നു. 


നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ ഇവരെ പിടികൂടുകയുമായിരുന്നു.

ഈരാറ്റുപേട്ട സ്റ്റേഷന്‍ എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യന്‍, എസ്.ഐ വിഷ്ണു വി.വി, സുജിലേഷ് എം, എ.എസ്.ഐ ഇക്ബാല്‍ പി .എ, സി.പി .ഓ മാരായ ജിനു കെ.ആര്‍, അനീഷ്‌കെ.സി, ജോബി ജോസഫ്, അനീഷ്‌കുമാര്‍ പി.എസ് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പി ടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു .






 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments