കൊലപാതക കേസ്സിലെ സാക്ഷി തൂങ്ങി മരിച്ച നിലയില്‍; മരിച്ചത് പ്രതിയാണെന്ന മട്ടിലുള്ള പ്രചാരണം ശരിയല്ലെന്ന് പൊലീസ്.... ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന പ്രചാരണം നിർത്തണം



സുനിൽ പാലാ

ഇടമറ്റത്ത് യുവാവ് കല്ലേറ് ഏറ്റ് പരിക്കേൽക്കുകയും പിന്നീട് മരിക്കാനിടയാവുകയും ചെയ്ത  കേസ്സിലെ ഒന്നാം സാക്ഷിയെ ആളൊഴിഞ്ഞ പുരയിടത്തിൽ  തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.


കഴിഞ്ഞ ദിവസം ഇടമറ്റത്ത് മദ്യപാനത്തിനിടയില്‍ കുന്നുംപുറത്ത് ബിനു  മരിച്ച സംഭവത്തിലെ ഒന്നാം സാക്ഷി പൈക രാജീവ് ഗാന്ധി കോളനിയില്‍ "അപ്പ" എന്ന് വിളിക്കുന്ന  തോമസ് മൈക്കിളിനെയാണ്  തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറെ ദിവസങ്ങളായി  ഇയാളെ കാണ്മാനില്ലായിരുന്നു.

അതേ സമയം ഇയാൾ കേസ്സിലെ പ്രതിയാണെന്ന മട്ടിൽ യാതൊരു വിശ്വാസ്യതയുമില്ലാതെ ചിലർ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചരണം ശരിയല്ലെന്ന് പാലാ സി.ഐ. കെ.പി. ടോംസൺ പറഞ്ഞു. കേസ്സിലെ സാക്ഷി മാത്രമാണ് തോമസ്സെന്നും പൊലീസ് വിശദീകരിച്ചു.

സംഭവ സമയത്ത് മരിച്ച ബിനുവിനും  കേസ്സിലെ ഏക  പ്രതി അനീഷിനും ഒപ്പം തോമസ് ഉണ്ടായിരുന്നൂ എന്നു മാത്രമേയുള്ളൂവെന്നും പൊലീസ് അറിയിച്ചു.


ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം നടത്തുന്നത് ശരിയല്ല.
തോമസിൻ്റെ മൃതദ്ദേഹം ഇടമറ്റം പള്ളി സെമിത്തേരിയിൽ സംസ്ക്കരിച്ചു.





 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments