സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് കാമുകന്റെ ഭീഷണിയെ തുടര്‍ന്ന് നാല് കുട്ടികളുടെ അമ്മയായ യുവതി ആത്മഹത്യ ചെയ്തതായി പരാതി.
ബാംഗ്ലൂരുവില്‍ താമസിക്കുന്ന ചാമുണ്ഡേശ്വരി (35) ആണ് ആത്മഹത്യ ചെയ്തത്. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. യുവതിയുടെ കാമുകനായ മല്ലികാര്‍ജ്ജുനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി.
ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് യുവതി ഒരു വീഡിയോ ഇയാള്‍ക്ക് അയച്ചിരുന്നു. അതിന് പിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തത്. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ യുവാവ് ഫോണില്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് രണ്ട് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഇത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് യുവതി ജീവനൊടുക്കിയത്.
0 Comments