പതിനാറുവയസ്സുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ സുഹൃത്തായ 17 വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്നാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.ആശുപത്രിയില്‍ പെണ്‍കുട്ടിയെ കൗണ്‍സലിംഗിന് വിധേയമാക്കിയപ്പോഴാണ്, ഗര്‍ഭത്തിന് ഉത്തരവാദി 17 കാരനും സുഹൃത്തുമായ പ്ലസ് ടു വിദ്യാര്‍ത്ഥിയാണെന്ന് വെളിപ്പെടുത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആറന്മുള പൊലീസില്‍ പരാതി നല്‍കി.
പൊലീസ് 17 കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെണ്‍കുട്ടിയും 17-കാരനും ഒരേ സ്‌കൂളില്‍ പഠിക്കുന്നവരാണ്. 2018 ഏപ്രില്‍ മുതല്‍ ഇവര്‍ സൗഹൃദത്തിലാണ്. 2019-ലെ വേനലവധിക്കായിരുന്നു ആദ്യ പീഡനം. പിന്നീട് രണ്ടുതവണ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയും പീഡിപ്പിച്ചു.
കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ മാസങ്ങള്‍ക്കിടെ പെണ്‍കുട്ടിയെ വീടിന് സമീപത്തെ കെട്ടിടത്തിലെത്തിച്ച് പീഡിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത 17 കാരനെ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും.
0 Comments