കാന്തം ഉപയോഗിച്ച് നമ്പര്‍ പ്ലേറ്റ് മറച്ച് ബൈക്കില്‍ വിലസല്‍; കൈയോടെ പൊക്കി, വിദ്യാര്‍ഥിക്ക് 9000 രൂപ പിഴ






കാന്തം ഉപയോഗിച്ച് നമ്പര്‍ പ്ലേറ്റ് മറച്ച് ഓടിയ ഇരുചക്ര വാഹനം പിടികൂടി. വയനാട് ചെറുകാട്ടൂരില്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. വാഹന ഉടമയായ കോളേജ് വിദ്യാര്‍ഥിക്ക് 9,000 രൂപ പിഴ ചുമത്തി.

കാന്തം ഉപയോഗിച്ച് പൂര്‍ണ്ണമായും മടക്കിവെയ്ക്കാനാകുന്ന നമ്പര്‍ പ്ലേറ്റാണ് ബൈക്കില്‍ ഘടിപ്പിച്ചത്. മൂന്ന് ദിവസത്തിനകം പുതിയ നമ്പര്‍ പ്ലേറ്റ് വച്ചില്ലെങ്കില്‍ വാഹനത്തിന്റെ ആര്‍സി റദ്ദാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.




നിയമങ്ങള്‍ കാറ്റില്‍ പറത്തി ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്ന കോളേജ് വിദ്യാര്‍ഥികളെ കണ്ടെത്തുന്നതിന് പരിശോധന ശക്തമാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.






 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments