യെസ് വാർത്താ ക്രൈം ബ്യൂറോ
വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികളെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു.
വെസ്റ്റ് ബംഗാൾ ബങ്കുർ സ്വദേശി വസീം മാലിക് (20), ഇയാളുടെ കൂട്ടാളിയായ വെസ്റ്റ് ബംഗാൾ ബങ്കൂർ സ്വദേശി അലാങ്കിർ ഷേക്ക് (21) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ്ചെയ്തത്.
ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടുന്നത്. ഇവർ ഈരാറ്റുപേട്ട എം.ഇ.എസ് കവലഭാഗത്ത് നജീബ് എന്നയാളുടെ കെട്ടിടത്തിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. പോലീസ് ഇവരുടെ മുറിയില്‍ നടത്തിയ പരിശോധനയിലാണ് 2.776 kg കഞ്ചാവുമായി ഇരുവരെയും പിടികൂടുന്നത്.
വിദ്യാർത്ഥികളേയും മറ്റ് ഇതര സംസ്ഥാന തൊഴിലാളികളെയും കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ വില്പന നടത്തിയിരുന്നത് .
ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വിഷ്ണു വി.വി, എ. എസ്.ഐ ഇക്ബാൽ പി.എ, സി.പി.ഓ മാരായ ജിനു കെ.ആർ, അനീഷ് കെ.സി, ജോബി ജോസഫ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.

0 Comments