ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ മുപ്പത്തിയഞ്ചാം പൊതുയോഗം നവംബര്‍ ആറ് മുതല്‍



കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ)യുടെ മുപ്പത്തിയഞ്ചാം പൊതുയോഗത്തിനു ബംഗളുരുവിലെ സെന്റ് ജോണ്‍സ് നാഷണല്‍ അക്കാഡമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നവംബര്‍ ആറിനു തുടക്കം കുറിക്കും.

11 വരെ നീളുന്ന യോഗത്തില്‍ 174 രൂപതകളില്‍നിന്നുള്ള ഇരുനൂറോളം ബിഷപ്പുമാരും 64 എമരിറ്റ് സ് ബിഷപ്പുമാരും പങ്കെടുക്കും.

സിബിസിഐയുടെ വിവിധ കമ്മീഷന്‍ ചെയര്‍മാന്മാരും എക്‌സിക്യൂട്ടീവ് സെക്രട്ടറിമാരും യോഗത്തിനുണ്ടാകുമെന്നു ബാംഗളൂര്‍ അതിരൂപത വക്താവ് ജെ.എ. കാന്ത് രാജ് അറിയിച്ചു. 'വിശുദ്ധകുര്‍ബാന, പങ്കാളിത്തം, ഇന്ത്യയിലെ കത്തോലിക്കാ സഭകളുടെ ദൗത്യം'' എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. 

 


 

രാജ്യനിര്‍മാണത്തിനായി എങ്ങനെ ഐക്യ ത്തോടെ മുന്നോട്ടുപോകാം എന്നതിനു പുറമേ രാജ്യത്തെ സമകാലിക പ്രശ്‌നങ്ങളും ചര്‍ച്ചയ്ക്കു വരുമെന്ന് അദ്ദേഹം അറിയിച്ചു.







 
 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments