കടന്നല്‍ കുത്തേറ്റ് 85കാരന്‍ മരിച്ചു




കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കാഞ്ഞങ്ങാട്പുല്ലൂര്‍ ഉദയനഗറിലെ എ പി ഗോവിന്ദന്‍ നായര്‍ (85) ആണ് മരിച്ചത്. 

രണ്ടുദിവസം മുമ്പ് ഉദയനഗര്‍ കമ്മ്യൂണിറ്റി ഹാളിന് സമീപത്ത് വെച്ചാണ് കടന്നല്‍ കൂട്ടത്തിന്റെ ആക്രമണത്തിനിരയായത്.

പറമ്പിലേക്ക് പോകുമ്പോഴാണ് സംഭവം. കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.







"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments