സുഹൃത്തിന്റെ അമ്മയുടെ കണ്ണില്‍ കുരുമുളക് സ്‌പ്രേ അടിച്ച ശേഷം തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ച കേസിലെ പ്രതി പിടിയില്‍.


കഞ്ചാവ് വിറ്റ ലാഭത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ സുഹൃത്തിന്റെ വീട്ടില്‍ കയറി അമ്മയുടെ കണ്ണില്‍ കുരുമുളക് സ്‌പ്രേ അടിച്ച ശേഷം ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ച കേസിലെ പ്രതി പിടിയില്‍. 

തൊടുപുഴ കോലാനി പഞ്ചവടിപ്പാലം കുളത്തൂര്‍ ലിബിന്‍ ബേബിയെയാണ് തൊടുപുഴ ഡിവൈ.എസ്പിയുടെ സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടിയത്. ആന്ധ്രയില്‍ നിന്നും കൊണ്ടുവന്ന കഞ്ചാവ് പൊതികളാക്കി വിറ്റ നാല്‍വര്‍ സംഘം മുടക്കിയ പണത്തിന്റെ ലാഭം ലഭിച്ച ഒരാള്‍ അത് പങ്കുവെയ്ക്കാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് തര്‍ക്കവും വിരോധവും തുടങ്ങിയത്. 

തുടര്‍ന്ന് തുക ഒറ്റയ്ക്ക് കൈക്കലാക്കിയ ആളിന്റെ കമ്പിപ്പാലം ഭാഗത്തെ വീട്ടിലെത്തിയ മൂവര്‍ സംഘം ഇയാളുടെ അമ്മയെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റൊരു പ്രതിയായ മലങ്കര മാപ്ര ഭാഗത്ത് ചെങ്കിലത്ത് ആദര്‍ശ് എന്ന വടിവാള്‍ അച്ചുവിനെ ഒരു വധശ്രമക്കേസില്‍ ശനിയാഴച തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.



സെപ്റ്റംബര്‍ 13 നായിരുന്നു സംഭവം നടന്നത്. സംഭവത്തെതുടര്‍ന്ന് പ്രതികള്‍ ഒളിവില്‍ പോയതിനാല്‍ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. കേസിലെ മറ്റ് പ്രതിയെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും മയക്കുമരുന്നുമായി ബന്ധപ്പെട്ട മറ്റ് കേസുകളില്‍ വര്‍ഷങ്ങളായി അറസ്‌റ് ചെയ്യപ്പെടാത്ത പ്രതികളെയും അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ തടരുമെന്നും ഡിവൈ.എസ്.പി എം.ആര്‍. മധുബാബു പറഞ്ഞു.






 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments