ആരോഗ്യപ്രവര്‍ത്തകന്‍ ചമഞ്ഞ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍.




ആരോഗ്യപ്രവര്‍ത്തകന്‍ ചമഞ്ഞ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കന്യാകുമാരി അടയ്ക്കാക്കുഴി മങ്കുഴി പുത്തന്‍ വീട്ടില്‍ അഭിലാഷ് ബെര്‍ലിനെയാണ് (39) പോലീസ് പിടികൂടിയത്. 

ഇക്കഴിഞ്ഞ ഒക്ടോബര്‍ 29നാണ് സംഭവം. സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന പാറശാല സ്വദേശിയായ പത്താം ക്ലാസുകാരിയോട്, പ്രതി ആരോഗ്യ പ്രവര്‍ത്തകനെന്നു പറഞ്ഞ് പിന്തുടരുകയും, വീട്ടില്‍ അതിക്രമിച്ച് കയറി ഉപദ്രവിക്കുകയായിരുന്നു.

തുടര്‍ന്ന് കുട്ടിയുടെ നിലവിളി കേട്ടെത്തിയ അയല്‍വാസികളെ കണ്ട പ്രതി ഓടി രക്ഷപ്പെട്ടു. പൊലീസ് സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. 


 

പാറശാല സര്‍ക്കിള്‍ ഇന്‍സ്‌പെകര്‍ ഹേമന്ത്കുമാര്‍.കെയുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെകര്‍മാരായ സജി, ബാലു, ഷറഫുദ്ദിന്‍, സി.പി.ഒമാരായ സോമന്‍,ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയിത്. പ്രതിയെ ഇന്ന് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കും.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments