പൊലീസുകാരെ അസഭ്യം വിളിച്ചു, ഡോക്ടറെ കയ്യേറ്റം ചെയ്തു, ആശുപത്രിയില്‍ അതിക്രമം: സൈനികനെതിരെ ജാമ്യമില്ലാ കേസ്




മദ്യലഹരിയില്‍ തിരുവനന്തപുരത്ത് പൊലീസുകാരെ അസഭ്യം വിളിച്ച സൈനികനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. സൈനികന്‍ ഭരതന്നൂര്‍ സ്വദേശി വിമല്‍ എന്ന വൈശാഖിനെതിരെയാണ് കേസെടുത്തത്.

തിരുവനന്തപുരം കല്ലറയില്‍ ഡോക്ടറെ കൈയേറ്റം ചെയ്ത സംഭവത്തിലും ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഡോക്ടറെ കൈയേറ്റം ചെയ്തതിനും വനിതാ ജീവനക്കാരെ അസഭ്യം പറഞ്ഞതിനുമാണ് കേസ്. 


 

ഇന്നലെ രാത്രിയാണ് ഇയാള്‍ ആശുപത്രിയില്‍ കയറി അതിക്രമം കാണിച്ചത്.കാലിന് പരിക്കേറ്റതില്‍ ചികിത്സ തേടിയെത്തിയപ്പോഴാണ് സൈനികന്‍ ഡോക്ടറോട് അപമര്യാദയായി പെരുമാറിയത്. കാലിന് പരിക്കേറ്റത് അപകടം മൂലമാണോ, അടിപിടിയിലാണോ എന്നു ചോദിച്ചതാണ് ഇയാള്‍ പൊലീസിനോട് അസഭ്യം പറഞ്ഞത്. സൈനികന്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments