ദേശീയപാതയില്‍ പിക്കപ്പ് വാനിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ആലപ്പുഴ ചേര്‍ത്തല പെരുമ്പളം കാക്കാഴത്ത് വീട്ടില്‍ ഷാജിയുടെ മകന് കെ എസ് അഖിലാണ് (27 ) മരിച്ചത്.
ബൈക്കിന് പിന്നില്‍ സഞ്ചരിച്ച ചേര്‍ത്തല അരൂക്കുറ്റി വയലില്‍ വീട്ടില്‍ ഹരികൃഷ്ണന് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.തിങ്കളാഴ്ച പുലര്‍ച്ചെ 6.30ഓടെ അത്താണിക്ക് സമീപം പറമ്പയത്താണ് അപകടം. അങ്കമാലി കറുകുറ്റിയിലുള്ള പിതൃസഹോദരന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങില്‍ ഞായറാഴ്ച പങ്കെടുക്കാനെത്തിയതായിരുന്നു അഖില്‍.
തിങ്കളാഴ്ച പുലര്‍ച്ചെ ചേര്‍ത്തലയിലുള്ള വീട്ടിലേക്ക് മടങ്ങുമ്പോള്‍ തമിഴ്നാട്ടില്‍ നിന്ന് ചേര്‍ത്തല ഭാഗത്തേക്ക് ഏത്തക്കായ കയറ്റി പോവുകയായിരുന്ന പിക്കപ്പ് വാനിടിച്ചായിരുന്നു അപകടം.റോഡില്‍ തലയിടിച്ച് വീണ് ചോര വാര്‍ന്നൊഴുകി അവശനിലയിലായ അഖിലിനെ ദേശം സിഎ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
അഖില്‍ എറണാകുളം ഇടപ്പള്ളിയില്‍ ഫ്രീലാന്‍ഡ്സ് ഫോട്ടോഗ്രാഫറാണ്.
0 Comments