ഹോണ്‍ അടിച്ചതിലുള്ള വിരോധം മൂലം ബൈക്കില്‍ എത്തിയ യുവാവിനെ ആക്രമിച്ച കേസില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കടുത്തുരുത്തി പൂഴിക്കോല്‍ ലക്ഷംവീട് കോളനിയില്‍ കൊടുംതലയില്‍ വീട്ടില്‍ അജി മകന്‍ അമല്‍ കെ അജി (25), ഇയാളുടെ സഹോദരനായ അഖില്‍ കെ അജി (21), കടുത്തുരുത്തി പൂഴിക്കോല്‍ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്ത് കൊടും തലയില്‍ വീട്ടില്‍ അപ്പു മകന്‍ ബാബു എന്ന് വിളിക്കുന്ന അനീഷ് ടി. എ.(2) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്യത്.
ഇവര്‍ കഴിഞ്ഞദിവസം രാത്രിയില്‍ പൂഴിക്കോല്‍ റോഡില്‍ അംഗനവാടിക്ക് സമീപം വെച്ച് ബൈക്കില്‍ വരികയായിരുന്ന ഇവരുടെ അയല്‍വാസി കൂടിയായ അനീഷ് ഗോപി എന്നയാളെയാണ് ആക്രമിച്ചത്.
പ്രതികള്‍ വഴിയില്‍ അനീഷിന്റെ വാഹനത്തിന് മുന്നില്‍ തടസ്തമായി നിന്നതിനെ തുടര്‍ന്ന് ഹോണടിക്കുകയും, തുടരെ തുടരെ ഹോണ്‍ അടിച്ചതിലുള്ള വിരോധം മൂലം ഇവര്‍ അനീഷിനെ ചീത്ത വിളിക്കുകയും, ആക്രമിക്കുകയുമായിരുന്നു. അനീഷിന്റെ നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തുകയും പ്രതികള്‍ സ്ഥലത്തുനിന്നും കടന്നുകളയുകയായിരുന്നു.
ഇയാളുടെ പരാതിയെ തുടര്‍ന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മൂന്നുപേരെയും പിടികൂടുകയും ആയിരുന്നു. കടുത്തുരുത്തി എസ്.എച്ച്. ഒ സജീവ് ചെറിയാന്‍ എസ്.ഐ വിപിന്‍ ചന്ദ്രന്‍, സജീവ് എം.കെ, എ.എസ്.ഐ റോജിമോന്‍, സി.പി.ഒ മാരായ ബിനോയ് ടി.കെ, എ.കെ പ്രവീണ്‍ കുമാര്‍, സജി കെ.പി, ജിനുമോന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
0 Comments